പറവൂർ: കൂട്ടുകാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി. ചെറായി പുരുഷോത്തമൻ തന്ത്രി, മൂത്തകുന്നം സുഗതൻ തന്ത്രി, എസ്. സുമേഷ് ശാന്തി എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഇന്ന് വിശേഷാൽ അഭിഷേകം, താലം എഴുന്നള്ളിപ്പ്, പുഷ്പാഭിഷേകം, പൂമൂടൽ. മഹോത്സവദിനമായ നാളെ രാവിലെ പഞ്ചവിംശതികലശപൂജ, ശ്രീബലി എഴുന്നള്ളിപ്പ്, വിശേഷാൽ നൂറുംപാലും, വൈകിട്ട് കാഴ്ചശ്രീബലി, മഹോത്സവവിളക്ക്, പുലർച്ചെ ആറാട്ട്.