
75 അധിക ബൂത്തുകൾ
തൃക്കാക്കര: തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ ആകെ 1,94,690 വോട്ടർമാർ. 1,00,375 സ്ത്രീകളും 94,314 പുരുഷന്മാരും ഒരു ട്രാൻസ്ജൻഡറും ഇതിൽ ഉൾപ്പെടും. തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ദിവസത്തിന് 10 ദിവസം മുൻപുവരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. അതിനുശേഷം ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും.
മണ്ഡലത്തിൽ 75 അധിക ബൂത്തുകൾ ഒരുക്കും. 1,250 വോട്ടർമാരിൽ കൂടുതലുള്ള ബൂത്തുകൾക്കാണ് ഓക്സിലറി ബൂത്തുകൾ ഒരുക്കുന്നത്. അധിക ബൂത്തുകൾ കൂടി ചേരുമ്പോൾ മണ്ഡലത്തിലാകെയുള്ള പോളിംഗ് ബൂത്തുകളുടെ എണ്ണം 239 ആകും. ഉപതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങൾ കലക്ടറേറ്റിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റി.