kootukadu-hari-vijayan-
കൂടുകാട് ശാഖയിലെ രണ്ടാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കൂട്ടുകാട് എസ്.എൻ.ഡി.പി ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ രണ്ടാമത് വാർഷികം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് മൂത്തകുന്നം സുഗതൻ തന്ത്രി, സുമേഷ് ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, കണ്ണൻ കൂട്ടുകാട്, ശാഖാ പ്രസിഡന്റ് രണരാജൻ, സെക്രട്ടറി പി.ഡി. അഭിലാഷ്, ശാന്ത വെള്ളായിൽ, വേണുഗോപാൽ, വിനയദാസ്, ലീന വിശ്വൻ, ഭഗീരഥി കുറ്റിക്കാട് എന്നിവർ പങ്കെടുത്തു.