കൊച്ചി: തൊഴിലാളി താത്പര്യങ്ങളെ അവഗണിക്കുന്ന കേന്ദ്ര ബഡ്ജറ്റിനെതിരെ ഹിന്ദ് മസ്ദൂർ സഭയുടെ (എച്ച്.എം.എസ്) പ്രതിഷേധം. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പ്രാവർത്തികമായാൽ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും തൊഴിലവസരങ്ങളും ഇല്ലാതാകുമെന്നും ഭാരവാഹികൾ ആരോപിച്ചു. ബഡ്ജറ്റിലെ തൊഴിലാളികളോടുള്ള നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് 16ന് വിവിധ യൂണിയനുകൾ നടത്തുന്ന പ്രതിഷേധത്തിൽ എച്ച്.എം.എസും പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ടോമി മാത്യു പറഞ്ഞു.