കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ പ്രളയ്ക്കാട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവ്വഹിച്ചു. ഇതോടെ എട്ട് വർഷമായി ശുദ്ധജലത്തിനുവേണ്ടി കാത്തിരുന്നവർക്ക് ആശ്വാസമായി . ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി വാട്ടർ അതോറിട്ടി മുഖേന നടപ്പിലാക്കുന്നത്. 44 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോജ റോയി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ. പോൾ, കെ.ജെ. മാത്യു, വത്സ വേലായുധൻ, പഞ്ചായത്ത് അംഗങ്ങളായ സോമി, നിഷ സന്ദീപ്, അനാമിക, ഡോളി ബാബു, രജിത, ജോഷി തോമസ്, ജോബി മാത്യു, എൻ.പി. രാജീവ്, പ്രകാശ്, ബാബു കെ.ബി എന്നിവർ പ്രസംഗിച്ചു.