h-for-h-
നന്ത്യാട്ടുകുന്നം എസ്.എൻ.വി. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാനക്യാമ്പ് എച്ച്. ഫോർ.എച്ച് പ്രസിഡന്റ് ഡോ. മനു പി. വിശ്വം ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: എച്ച് ഫോർ എച്ചിന്റെ ആഭിമുഖ്യത്തിൽ പറവൂർ എസ്.എൻ.ഡി.പി യോഗം യൂണിയൻ യൂത്ത് മൂവ്മെന്റും എസ്.എൻ.വി. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വവിദ്യാർത്ഥികളും കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ വായനശാലയും സംയുക്തമായി നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാനക്യാമ്പ് നടത്തി. ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ അമ്പതിലധികംപേർ രക്തദാനം നടത്തി. എച്ച്. ഫോർ.എച്ച് പ്രസിഡന്റ് ഡോ. മനു പി. വിശ്വം ഉദ്ഘാടനം ചെയ്തു. എസ്.എൻ.വി സ്കൂൾ മാനേജർ ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രവീൺ തങ്കപ്പൻ, പൂർവ്വവിദ്യാർത്ഥി പ്രതിനിധികളായ അൻവിൻ കെടാമംഗലം, പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എഴുപുന്ന ഗോപിനാഥ്, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, എച്ച്.ഫോർ.എച്ച് സെക്രട്ടറി ജോസഫ് പടയാട്ടി, പ്രിൻസിപ്പൽ വി. ബിന്ദു, അദ്ധ്യാപകൻ വി.പി. അനൂപ്, ശരത് എന്നിവർ സംസാരിച്ചു.