പറവൂർ: കെ.ജി. ഗിരീഷ്‌കുമാറിന്റെ ആശ്രിതർക്ക് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അമേപ്പറമ്പിൽ നിർമ്മിച്ച് നൽകുന്ന സ്നേഹസ്പർശം ഭവനത്തിന്റെ താക്കോൽദാനം 17ന് വൈകിട്ട് നാലിന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നിർവ്വഹിക്കും. യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ.കെ. നാസർ അദ്ധ്യക്ഷത വഹിക്കും. വീട് നിർമ്മിക്കാനായി സി.പി.എം പറവൂർ ഏരിയ കമ്മിറ്റി വാങ്ങിയ സ്ഥലത്തിന്റെ ആധാരം എസ്. ശർമ്മ ഗിരീഷിന്റെ ഭാര്യയ്ക്ക് കൈമാറും. ഏരിയാ സെക്രട്ടറി ടി.ആർ. ബോസ്, യൂണിയൻ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദ് എന്നിവർ പങ്കെടുക്കും.