കൊച്ചി: ഇടപ്പള്ളി മാരിയമ്മൻ കോവിലിലെ അമ്മൻകൊട ഉത്സവം 15 മുതൽ 23 വരെ നടക്കും. ഭക്തജനങ്ങൾക്ക് രാവിലെയും വൈകിട്ടും ദർശനത്തിനും പറനിറയ്ക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ വർഷം ഊരുചുറ്റി പറയെടുപ്പ് ഉണ്ടായിരിക്കില്ല. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ദിലീപ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.