മൂവാറ്റുപുഴ: കായനാട് ഗവ. എൽ.പി സ്കൂളിലെ ഔഷധസസ്യത്തോട്ടം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മാറാടി ഗവ. വി.എച്ച് എസ്.എസ് എൻ.എസ്.എസിന്റേയും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആയുഷ് പദ്ധതിയുടേയും സഹകരണത്തോടെയാണ് നിർമ്മിച്ചത്. പി.ടി.എ പ്രസിഡന്റ് പി.ടി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഐഷ എൻ.എം, അദ്ധ്യാപക പ്രതിനിധി റെജി പി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി പി ജോളി, ജോയ് സ്കറിയ, ബാബുപോൾ, ഭാസ്കരൻ, ജെസി, ഡോ. ജിൻഷ തുടങ്ങിയവർ പങ്കെടുത്തു.