പറവൂർ: വീട്ടുവളപ്പിൽ സ്ഥാപിച്ചിരുന്ന വാട്ടർ കണക്ഷന്റെ മീറ്റർ മോഷ്ടിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം ഇത്തിൾപറമ്പ് തണ്ടാംപറമ്പിൽ മുഹമ്മദ് ബഷീറിന്റെ വാട്ടർ മീറ്ററാണ് മോഷണംപോയത്. ഇ.എൽ.സി.ബി സ്വിച്ചും പൊളിച്ചെടുത്തിട്ടുണ്ട്. വീട് കുറേനാളായി അടഞ്ഞുകിടന്നിരുന്നു. വാട്ടർമീറ്റർ നഷ്ടപ്പെട്ടത് കഴിഞ്ഞദിവസമാണ് ശ്രദ്ധയിൽപ്പെട്ടത്.