കൊച്ചി: ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി എം.ഇ.എസ് യൂത്ത് ‌വിംഗ് സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ഇന്ന് നടക്കും. ഇന്ത്യ യുഗങ്ങളിലൂടെ എന്ന വിഷയത്തിൽ മാറമ്പിള്ളി എം.ഇ.എസ് യൂത്ത് വിംഗ് ജില്ല കമ്മിറ്റി ആണ് മത്സരം സംഘടിപ്പിക്കുന്നത്. കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവും കോളേജ് തിരിച്ചറിയൽ കാർഡുമായെത്തുന്ന രണ്ടു പേരടങ്ങുന്ന ടീമിനാണ് അവസരം. ഫോൺ: 9496337087