മൂവാറ്റുപുഴ: കെ.എസ്.ബി.എ (കേരള സ്റ്റേറ്റ് ബാർബർ, ബ്യൂട്ടീഷ്യൻ അസോസിയേഷൻ) മൂവാറ്റുപുഴ താലൂക്ക് സമ്മേളനം ഇന്ന് രാവിലെ ഒമ്പതിന് മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ (എൻ.ടി. ശശിധരൻ, കെ.ആർ. പ്രസാദ് നഗർ) മുൻ സംസ്ഥാന പ്രസിഡന്റ് കെ.ഇ. ബഷീർ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷത വഹിക്കും. താലൂക്ക് വൈസ് പ്രസിഡന്റ് കെ.ബിജുമോൻ അനുശോചനപ്രമേയം അവതരിപ്പിക്കും, താലൂക്ക് ജോയിന്റ് സെക്രട്ടറി ടി.കെ. ഷിജു സ്വാഗതം പറയും. ജില്ലാ പ്രസിഡന്റ് കെ.എൻ. അനിൽബിശ്വാസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ട്രഷറർ എം.ജെ. അനു സംഘടനാറിപ്പോർട്ടും താലൂക്ക് സെക്രട്ടറി വി .എ. ഷക്കീർ പ്രവർത്തനറിപ്പോർട്ടും ട്രഷറർ കെ.എം. അബ്ദുൾസലാം വരവുചെലവ് കണക്കുകളും അവതരിപ്പിക്കും.