മൂവാറ്റുപുഴ: സർക്കാർ മാർച്ച് 31വരെ വിവിധ വായ്പാകുടിശ്ശികയിൻമേലുള്ള നിയമനടപടികൾ മരവിപ്പിക്കുകയും തിരിച്ചടവിന് സാവകാശം നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും സഹകരണബാങ്കുകളും മറ്റ് ഷെഡ്യൂൾഡ്‌പൊതുമേഖലാ ബാങ്കുകളും ഇടപാടുകാർക്ക് ഇളവുകളും സാവകാശവും നൽകാതെ നിരന്തരം നേരിട്ടും ഫോൺ മുഖേനയും തിരിച്ചടവിന് നിർബന്ധിക്കുകയും ജപ്തിനടപടികൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും നോട്ടീസ് അയക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് എം.പി ആവശ്യപ്പെട്ടു.