kklm
സി പിഎം സംസ്ഥാന സമ്മേളനജനകീയ ഫണ്ട് ശേഖരണം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ചെലവിലേക്കുള്ള ഫണ്ട് ശേഖരണം അവസാന ഘട്ടത്തിലേക്ക്. ഏരിയയിലെ 225 ബ്രാഞ്ചുകളിലും ഫണ്ട് ശേഖരണം നടത്തി. വീടുകളും സ്ഥാപനങ്ങളും കയറി സമ്മേളനസന്ദേശം നൽകി. കൂത്താട്ടുകുളം ടൗണിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം എം.സി. സുരേന്ദ്രൻ, ഏരിയാ സെക്രട്ടറി പി.ബി. രതീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, എം.ആർ. സുരേന്ദ്രനാഥ്, ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ്, അനിൽ കരുണാകരൻ, അരുൺ അശോകൻ, വ്യാപാരി വ്യവസായിസമിതി ജില്ലാ സെക്രട്ടറി റോബിൻ ജോൺ വൻനിലം എന്നിവർ നേതൃത്വം നൽകി.