പെരുമ്പാവൂർ: കൊവിഡ് കാലഘട്ടത്തിനുശേഷം ആരംഭിക്കുന്ന പ്രീമെറി സ്കൂൾ തലത്തിലുള്ള പ്രവേശനോത്സവം മുടക്കുഴ യു.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. മുൻ പ്രസിഡന്റ് പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ. പോൾ, കെ.ജെ. മാത്യു, ഹെഡ്മിസ്ട്രസ് മിനി ജോസഫ്, ഷീജ, സോളി വർക്കി, ഷിജി, ലീല തുടങ്ങിയവർ പങ്കടുത്തു.