പറവൂർ: വഴിക്കുളങ്ങര - ആനച്ചാൽ റോഡിൽ വാണിയക്കാട് പാലത്തിന് സമീപം ഒരു മാസമായി ഇരുചക്രവാഹനം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ. അപകടത്തെത്തുടർന്നാണ് ഉപേക്ഷിച്ചതെന്ന് കരുതുന്നു. വാഹനത്തിന്റെ ഹാൻഡിലും മുൻഭാഗവും പൊട്ടിയിട്ടുണ്ട്. റോഡരികിൽ സ്റ്റാൻഡിൽ വച്ചിരിക്കുകയാണ്. കണ്ടെയ്നർ ഉൾപ്പെടെ പോകുന്ന വഴിയുടെ സമീപത്താണ് വാഹനം വച്ചിരിക്കുന്നത്. പൊലീസ് അന്വേഷിക്കണമെന്നും വാഹനം ഇവിടെനിന്ന് നീക്കംചെയ്യണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.