പറവൂർ: ജില്ലാ പഞ്ചായത്ത് ഫണ്ടിൽ 10 ലക്ഷം രൂപ ഉപയോഗിച്ചു പണിയുന്ന ഏഴിക്കര കാർഷിക വിപണന കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ നിർവഹിച്ചു. പഞ്ചായത്തിലെ കർഷകർക്ക് കാർഷിക ഉത്പന്നങ്ങൾ വില്പന നടത്താനാണ് വിപണനകേന്ദ്രം. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. പത്മകുമാരി, എം.എസ്. രതീഷ്, എ.ബി. ചന്ദ്രബോസ്, ജാസ്മിൻ, ബിന്ദു ഗിരീഷ്, കെ.എൻ. വിനോദ്, എം.എ. നസീർ, ഏലിയാസ്, വിൻസെന്റ്, സരിത മോഹൻ എന്നിവർ പങ്കെടുത്തു.