പറവൂർ: വടക്കേക്കര പഞ്ചായത്തിന്റെ പരിധിയിൽ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകൾ ബാനറുകൾ, ഹോർഡിംഗുകൾ, കൊടിമരങ്ങൾ എന്നിവ ഉടൻ നീക്കംചെയ്യണം. ഇല്ലെങ്കിൽ പഞ്ചായത്ത് നടപടി സ്വീകരിക്കുകയും ബന്ധപ്പെട്ടവരിൽനിന്ന് പിഴ ഈടാക്കുകയും ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.