klcy
കനാലിൽ അടിഞ്ഞു കൂടിയ മാലിന്യം

കോലഞ്ചേരി: കോടതി ജംഗ്ഷനിൽ പെരിയാർവാലി കനാലിൽ മാലിന്യം അടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞെങ്കിലും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ശക്തം. മാലിന്യം നീക്കംചെയ്യാത്തതിനാൽ ഒലിമ്പിൽചിറയിലേക്കു കനാൽവെള്ളം എത്തുന്നില്ല. പെരുമ്പാവൂർ റോഡിലെ കലുങ്കിനടിയിൽ മാലിന്യം കെട്ടിക്കിടക്കുന്നത് നീക്കംചെയ്യാനുള്ള ബുദ്ധിമുട്ടാണ് പ്രശ്നമായിരിക്കുന്നത്. വെള്ളം ചിറയിൽ എത്താത്തതിനാൽ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. കിണറുകൾ പലതും വ​റ്റിവരണ്ടു.