വൈപ്പിൻ: പൊന്നൂസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. 2009 ൽ ബൈക്ക് അപകടത്തിലാണ് പൊന്നൂസ് മരണമടഞ്ഞത്. സംസ്ഥാനപാതയിൽ വർദ്ധിച്ചുവരുന്ന വാഹനഅപകടങ്ങളിൽ ആളുകൾ മരണമടയുന്നന സാഹചര്യത്തിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യമായി ഹെൽമെറ്റ് വിതരണം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടിറ്റോ ആന്റണി അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, വിനോദ് ജെ. മുണ്ടയ്ക്കാട്, സുബീഷ് ചിത്തിരൻ, എ.കെ. ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു. ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്ന സന്ദേശം കൂടിയാണ് പരിപാടിയിലൂടെ നൽകിയത്.