
കൊച്ചി: ആത്മഹത്യകൾ തടയാൻ ബേസിക് സൈക്കോളജിക്കൽ സപ്പോർട്ട് എന്ന പേരിൽ ആസ്റ്റർ മെഡ്സിറ്റി ആരംഭിച്ച കാമ്പയിൻ ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ആസ്റ്റർ മെഡ്‌സിറ്റി ചീഫ് സൈക്യാട്രിസ്റ്റ് ഡോ.ടി.ആർ. ജോൺ തിരഞ്ഞെടുക്കപ്പെട്ട 50 പൊലീസുകാർക്കായി ആദ്യക്ലാസ് നയിച്ചു. സെന്റ് തെരേസാസ് കോളേജ്, യു.സി. കോളേജ്, രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് എന്നിവിടങ്ങളിലെ സൈക്കോളജി ഡിപാർട്ട്‌മെന്റ്, മറ്റ് സന്നദ്ധസംഘടനകൾ എന്നിവരുമായി സഹകരിച്ചാണ് കാമ്പയിൻ നടത്തുന്നത്. അസിസ്റ്റന്റ് കമാൻഡന്റ് ഒഫ് പൊലീസ് പി.ജി. അജയകുമാർ, സെന്റ് തെരേസാസ് കോളേജ് സൈക്കോളജി വിഭാഗം ഹെഡ് ബിന്ദു ആനി തുടങ്ങിയവർ പങ്കെടുത്തു.