പെരുമ്പാവൂർ : വേങ്ങൂർ രാജഗിരി കോളേജിൽ ഇന്റർ കോളേജ് ഫെസ്റ്റിവലായ കലോപ്തിയ 2022 സംഘടിപ്പിച്ചു. മത്സരങ്ങളുടെ മുന്നോടിയായി നടന്ന ഇന്റർ സ്‌കൂൾ ഫുട്ബാൾ ടൂർണമെന്റിൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ പെരുമ്പാവൂർ ഒന്നാംസ്ഥാനവും ആശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും നേടി. കോളേജ് ഗ്രൗണ്ടിൽ 24 കോളേജ് ടീമുകൾ പങ്കെടുത്ത സംസ്ഥാനതല ഫുട്ബാൾ ടൂർണമെന്റിൽ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കാലടി ഒന്നാംസ്ഥാനവും ഇലാഹിയ കോളേജ് മൂവാറ്റുപുഴ രണ്ടാംസ്ഥാനവും നേടി. കോളേജ് ഡയറക്ടർ ഫാ. ഡിപിൻ കരിങ്ങേൻ, പ്രിൻസിപ്പൽ ഡോ. ജോയ് പി. ജോസഫ്, ചീഫ് കോ ഓർഡിനേറ്റർ എം. ശ്രീകല, ഫിസിക്കൽ എഡ്യൂക്കേഷൻ അസി. പ്രൊഫസർ കെവിൻ സി. വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. വിജയികൾക്ക് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ സമ്മാനദാനം നിർവഹിച്ചു.