അങ്കമാലി: അട്ടിക്കൂലി നൽകാത്തതിൽ പ്രതിഷേധിച്ച് അങ്കമാലി എഫ്.സി.ഐയിൽ തൊഴിലാളികൾ രണ്ടാഴ്ചയോളമായി നടത്തിവന്ന നിസ്സഹകരണസമരം പിൻവലിച്ചു. എന്നാൽ അട്ടിക്കൂലി പുന:സ്ഥാപിച്ചുകിട്ടുന്നതുവരെ പ്രതിഷേധം തുടരും. കൊവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും കളക്ടറുടെ ഇടപെടലിനെത്തുടർന്നുമാണ് തൊഴിലാളികൾ സമരം പിൻവലിച്ചത്. എഫ്.സി.ഐയിൽ നിന്നുള്ള ചരക്കുനീക്കം ഇന്ന് പുനരാരംഭിക്കും. ആറുദിവസംമുമ്പ് 24 ലോറികളിലായി കയറ്റിയ 3360 ചാക്ക് അരി ഇതുവരെ കൊണ്ടുപോയിട്ടില്ല.