പെരുമ്പാവൂർ: യൂത്ത് കോൺഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന മട്ടന്നൂരിലെ ശുഹൈബ് രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി എം.പി ജോർജ് ഉദ്ഘാടനം ചെയ്തു. വെങ്ങോല മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ദിഖ് മേപ്പുറം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.വൈ യാക്കോബ്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ നിബിൻ സുൽത്താൻ, കെ.എ മിഥുൻ, എബ്രഹാം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എച്ച് മുഹമ്മദ്, പഞ്ചായത്ത് അംഗം ശിഹാബ് പള്ളിക്കൽ, കേശു വലിയകുളം, അമൽ പോൾ സാബു, ശരത് അല്ലപ്ര, പോൾ ഐസക്ക്, സൈഫ് വലിയകുളം, തുടങ്ങിയവർ പങ്കടുത്തു.