
കുമ്പളങ്ങി: കുമ്പളങ്ങി ഹെൽത്ത് ബ്ലോക്ക് മലമ്പനി വിമുക്തമായി കെ.ജെ. മാക്‌സി എം.എൽ.എ പ്രഖ്യാപിച്ചു. കുമ്പളങ്ങി ഹെൽത്ത് ബ്ലോക്ക് ഉൾപെടുന്ന കുമ്പളങ്ങി, ചെല്ലാനം ഗ്രാമപഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ തദ്ദേശീയമായ ഒരു മലമ്പനി പോലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലും പഞ്ചായത്തുകളുടെ പരിധിയിലെ എല്ലാ വാർഡുകളും മലമ്പനി മുക്തമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലുമാണിത്.
അതിഥി തൊഴിലാളികളിലുൾപ്പെടെ എല്ലാ വാർഡുകളിലും രക്തപരിശോധന, പനിസർവ്വേ, ബോധവത്കരണ പരിപാടികൾ തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ പ്രഖ്യാപനത്തിന് മുൻപായി പൂർത്തീകരിച്ചിരുന്നു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, വൈസ് പ്രസിഡന്റ് ജോബി പനയ്ക്കൽ, സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ, മറ്റു മെമ്പർമാർ, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കുമ്പളങ്ങി സാമൂഹ്യ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ, ഹെൽത്ത്, സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്സസ് തുടങ്ങിയവർ പങ്കെടുത്തു.