പെരുമ്പാവൂർ: ഗവൺമെന്റിന്റെ വിദ്യാകിരണം മിഷൻപ്ലാൻ ഫണ്ടിൽ നിർമ്മിച്ച കണ്ടന്തറ യു.പി സ്‌കൂളിലെ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷതവഹിച്ചു. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ അങ്കണത്തിൽ ചേർന്ന പൊതുയോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പൊതുസമ്മേളനവും സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ ബി ഹമീദ് അദ്ധ്യക്ഷതവഹിച്ചു.

എസ്.എം.സി വൈസ് പ്രസിഡന്റ് മാഹിൻകുട്ടി, ഹെഡ്മിസ്ട്രസ് ആശാ മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, മെമ്പർ ഷെമീർ തുകലിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസർ, മെമ്പർമാരായ പ്രീതി വിനയൻ, ഷമിത ഷെരീഫ്, വാസന്തി രാജേഷ്, പെരുമ്പാവൂർ ബി.പി.സി മീന ജേക്കബ്, സഹകരണ ബാങ്ക് ഡയറക്ടർ നാസറുദ്ദീൻ സി.എസ്, ബേബി ജോർജ്, സീനിയർ അസിസ്റ്റന്റ് റംല എം എ, എം.പി.ടി.എ ചെയർപേഴ്‌സൺ ജൂണിയ മുഹമ്മദ്, എസ്.എം.സി പ്രസിഡന്റ് ഷാജി പുലവത്ത് എന്നിവർ സംസാരിച്ചു.