
കൊച്ചി: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്നലെ 1,608 പേർ പോസിറ്റീവായി. രോഗം ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കുറഞ്ഞു; ഇന്നലെ മൂന്നുപേർ. 3,056 പേർ രോഗമുക്തി നേടി.
1,378 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ ആകെ 29,149. ജില്ലയിലെ നിലവിൽ കൊവിഡ് രോഗികൾ 24,413.
ഇന്നലെ 7,820 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. 743 ആദ്യ ഡോസും 5,627 സെക്കൻഡ് ഡോസും. കൊവിഷീൽഡ് 3,456. കൊവാക്‌സിൻ 4,364ഡോസ്. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസ് 1,450. ആകെ 87,102 മുൻകരുതൽ ഡോസ് നൽകി.
ജില്ലയിൽ ഇതുവരെ
59,00,701 ഡോസ് വാക്‌സിനാണ് നൽകിയത്. 32,03,680 ആദ്യ ഡോസ് വാക്‌സിനും 26,09,919 സെക്കൻഡ് ഡോസും.
51,83,180 ഡോസ് കൊവിഷീൽഡും 7,00,830 ഡോസ് കൊവാക്‌സിനും 16,691ഡോസ് സ്പുട്നിക് വാക്‌സിനുമാണ്.