ആലുവ: ആലുവ മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ടി. നസീറുദ്ദീൻ അനുസ്മരണയോഗം നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എം. നസീർബാബു അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് അനുശോചന സന്ദേശം നൽകി. യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ ലത്തീഫ് പുഴിത്തറ, എം. പത്മനാഭൻ നായർ, ട്രഷറർ ജോണി മൂത്തേടൻ, സെക്രട്ടറിമാരായ കെ.സി. ബാബു, പി.എം. മൂസാക്കുട്ടി, ആനന്ദ് ജോർജ്ജ്, അജ്മൽ കാമ്പായി എന്നിവർ സംസാരിച്ചു.