കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ഷുഹൈബ്, കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് മഹിളാ കോൺഗ്രസ് ജില്ലാ കേന്ദ്രങ്ങളിൽ 'അമ്മ നടത്തം' സംഘടിപ്പിക്കുമെന്ന് സംസ്ഥാനപ്രസിഡന്റ് അഡ്വ. ജെബി മേത്തർ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി.