ആലങ്ങാട്: ആനപ്പിള്ളി പാടത്ത് രണ്ടേക്കർ വരുന്ന സ്ഥലത്ത് പച്ചക്കറിക്കൃഷി ആരംഭിച്ചു. തണ്ണിമത്തൻ, വെണ്ട, കുമ്പളം, കുറ്റിപ്പയർ, ചോളം എന്നിവയാണ് കൃഷിചെയ്യുന്നത്. നടീൽ ഉൽഘാടനം ആലങ്ങാട് കൃഷി ഓഫീസർ ചിന്നു ജോസഫ് നിർവ്വഹിച്ചു. കൃഷി അസിസ്റ്റന്റ് ടി.പി. ശോഭന, അനിത ഗോപൻ, തൊഴിലുറുപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. കെ.എം. വൈശാഖ്, വി കെ മജീഷ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.