kseb-panangad

പനങ്ങാട്: കെ.എസ്.ഇ.ബി പനങ്ങാട് ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. പഴയ കെട്ടിടത്തിനു തൊട്ടടുത്താണിത്. പാർക്കിംഗ് സൗകര്യവുമുണ്ട്. മധ്യമേഖലാ വിതരണ വിഭാഗം ചീഫ് എൻജിനീയർ എം.എ. ടെൻസൺ ഉദ്ഘാടനം ചെയ്തു. എറണാകുളം ഡെപ്യൂട്ടി ചീഫ് എൻജിനീയർ സുനിൽ ജോസഫ്, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, അസിസ്റ്റൻറ് എൻജിനീയർ ടി.എ. നിസാർ, എന്നിവർ പ്രസംഗിച്ചു.