kpl

കൊച്ചി: ഇടവേളയ്ക്ക് ശേഷം കേരള പ്രീമിയർ ലീഗ് മത്സരങ്ങൾ ഇന്ന് (15) പുനരാരംഭിക്കും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട്, കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം, തൃശൂർ കോർപ്പറേഷൻ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയത്തിലെ ഗ്രൂപ്പ് എ മത്സരത്തിൽ ബോസ്‌ക്കോ ഒതുക്കുങ്ങലും ഗോകുലം കേരളയും ഏറ്റുമുട്ടും. കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ ട്രാവൻകൂർ റോയൽസും കെ.എസ്.ഇ.ബിയും തമ്മിലാണ് എ ഗ്രൂപ്പിലെ കളി. എ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളാണ് ആദ്യഘട്ടത്തിൽ തൃശൂരിൽ നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 21 മുതൽ കെ.പി.എൽ മത്സരങ്ങൾ നിറുത്തിവച്ചിരുന്നു. എട്ട് മത്സരങ്ങൾ മാത്രം പൂർത്തിയായപ്പോൾ ഗ്രൂപ്പ് എയിൽ സാറ്റ് തിരൂരും (6 പോയിന്റ്) ഗ്രൂപ്പ് ബിയിൽ കേരള യുണൈറ്റഡ് എഫ്‌. സിയും (7) ആണ് പോയിന്റ് പട്ടികയിൽ മുന്നിലുള്ളത്.