മൂവാറ്റുപുഴ: കുഞ്ഞുപാട്ടുകളും കഥകളും കളിചിരികളുമായി കുരുന്നുകൾ വീണ്ടും അങ്കണവാടികളിലെത്തി. കളർബലൂണുകളും വർണ്ണക്കടലാസ് ചിത്രങ്ങളുമൊക്കെകൊണ്ട് അലങ്കരിച്ച അങ്കണവാടികളിലേക്ക് എത്തിയ കുട്ടികൾക്ക് മധുരവും പായസവും നൽകി വരവേറ്റു. പാകംചെയ്‌ത ആഹാരം അടുത്തമാസം മുതൽ കുട്ടികൾക്ക് നൽകും. അങ്കണവാടിയിൽ നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് നിലവിലുള്ള ഓൺലൈൻ പ്രീസ്‌കൂൾ പഠന പ്രവർത്തനങ്ങൾ തുടരും.