മൂവാറ്റുപുഴ: നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഒ.വി. അനീഷ് എൻ.എസ്.എസ് ഓഫീസ് തുറന്നു. പദ്ധതി അവതരണം എൻ.എസ്.എസ് പി.എ.സി മെമ്പർ ഡോ. പി.ആർ. സതീഷ് നിർവ്വഹിച്ചു. എക്കോഗ്രീൻ നിർമ്മല പ്രോജക്ട് പി.ടി.എ പ്രസിഡന്റ് ബെന്നി ജോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം, കൗൺസിലർ രാജശ്രീ രാജു, സ്കൂൾ ഹെഡ്ബോയ് ബെയ്സിൽ എബി, പ്രോഗ്രാം ഓഫീസർ ലിൻസ് സിറിൽ തുടങ്ങിയവർ പ്രസംഗിച്ചു.