മൂവാറ്റുപുഴ: സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന ഹൃദയപൂർവ്വം അമ്മയ്ക്കൊപ്പം സ്നേഹക്കൂട്ടായ്മ 21ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ കെ.എം.എൽ.പി സ്കൂളിൽ സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്യും. പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ നിർവ്വഹിക്കും. സോഷ്യൽ ജസ്റ്റിസ്‌ഫോറം സംസ്ഥാനസമിതി അംഗം കെ.എൻ. ഷീബ അദ്ധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റർ എം.കെ. മുഹമ്മദ് സ്വാഗതം പറയും. കുഞ്ഞിളംകൈയിൽ സമ്മാനം നൽകൽ പദ്ധതി ഉദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി ജോസും സ്കൂൾ പി.ടി.എ അംഗങ്ങളെ ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ജോർജ്ജും നിർവ്വഹിക്കും.