മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി എകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ നിര്യാണത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മൂവാറ്റുപുഴ യൂണിറ്റ് അനുശോചിച്ചു. പ്രസിഡന്റ് എം.പി. ഷിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി.കെ. അനിൽ, ഏരിയ പ്രസിഡന്റ് വി.ആർ. സജീവ്, യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് കെ.എം. അനിൽകുമാർ, യൂണിറ്റ് സെക്രട്ടറി കെ.ജെ. തങ്കച്ചൻ, വൈസ് പ്രസിഡന്റ് അബ്ദുൾ സലാം, എക്സിക്യുട്ടീവ് അംഗങ്ങളായ വിനീത് പ്രാരത്, ജിൽജി പോൾ എന്നിവർ സംസാരിച്ചു.