കൊച്ചി: ട്രേഡ് യൂണിയന്റെ പിടിവാശിമൂലം കണ്ണൂരിൽ ഒരു സ്ഥാപനം പൂട്ടേണ്ടിവന്നതിൽ കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് പ്രതിഷേധിച്ചു. സാധനങ്ങൾ വാങ്ങിയതിന്റെ പേരിൽ സമീപത്തെ സ്ഥാപനഉടമയെ ചുമട്ടു തൊഴിലാളികൾ മർദ്ദിച്ചത് ആശങ്കാജനകമാണ്.
സംസ്ഥാനത്തെ തൊഴിൽ സംസ്‌കാരത്തിന് കളങ്കമേൽപ്പിക്കുന്ന ട്രേഡ് യൂണിയന്റെ നടപടി അന്യായവും പ്രതിഷേധാർഹവുമാണ്. യൂണിയനുകൾ ആക്രമത്തെ പ്രോത്സാഹിപ്പിക്കരുത്. അന്യായ സമരങ്ങളിൽ നിന്ന് പിന്തിരിയണം. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും ആവശ്യപ്പെട്ടു.