എടയ്ക്കാട്ടുവയൽ: ബി.ജെ.പി എടയ്ക്കാട്ടുവയൽ പഞ്ചായത്ത് 104- ാം ബൂത്ത് യോഗം ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് എൻ.എം. സുരേഷ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് ബിജു മാടപ്പിള്ളിലിൽ അദ്ധ്യക്ഷതവഹിച്ചു. എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം. ആശിഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി അരുൺ ശ്രീഭവൻ, പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി സവിത സോമൻ, രവി കലിയത്ത്, സുഷമ ജയകുമാർ എന്നിവർ പ്രസംഗിച്ചു.