കൊച്ചി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ എറണാകുളം നോർത്ത് യൂണിറ്റിന്റെ മുപ്പതാം വാർഷികസമ്മേളനം 26ന് കണ്ണച്ചൻതോട് ടാറ്റാ വർക്കേഴ്സ് യൂണിയൻ ഹാളിൽ ചേരും. സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ അംഗം ഡോ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 80 വയസ് പിന്നിട്ട അംഗങ്ങളെ ചടങ്ങിൽ ആദരിക്കും. ജില്ലാ പ്രസിഡന്റ് വി. മുരളീധരൻ, മേഖലാ സെക്രട്ടറി പി.കെ. വേണു എന്നിവർ പ്രസംഗിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് ഡോ.എ.കെ. ബോസ് പറഞ്ഞു.