
കൊച്ചി: ആർ.ടി.പി.സി. ആർ, ആന്റിജൻ പരിശോധന നിരക്കുകൾ സർക്കാർ ഏകപക്ഷീയമായി കുറച്ചതിൽ പ്രതിഷേധിച്ച് മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.ടി.എ. വർക്കി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു നമ്പിത്താനം, സംസ്ഥാന വൈസ് പ്രസിഡന്റ് ആന്റണി ഏലിയാസ്, രമേശ് കുമാർ, ഡോ. സുരേഷ് കുമാർ, കെ.എച്ച്. മനോജ്, ജോമി പോളി, കെ.ജി. ജെയിംസ്, സാറാറോയ്, സി.ജെ. ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു