
കൊച്ചി: കേന്ദ്ര ബഡ്ജറ്റ് ജനവിരുദ്ധമാണെന്ന് ആരോപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് ജില്ലയിലെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ ധർണ്ണ നടത്തും. മേനക ജംഗ്ഷനിൽ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ശർമ്മ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാജു, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ.മുരളീധരൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ ഉദ്ഘാടനം ചെയ്യും.