mur-chants
അങ്കമാലിയിൽ നടന്ന ടി.നസീറുദ്ദീൻ അനുസ്മരണയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കേരള വാപാരി വ്യവസായി ഏകോപനസമിതി അങ്കമാലി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ടി. നസിറുദ്ദീൻ അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ജോജി പീറ്റർ അദ്ധ്യക്ഷതവഹിച്ചു. നസിറുദ്ദീന്റെ നാമധേയത്തിൽ എല്ലാവർഷവും ഉന്നതവിദ്യാഭ്യാസ അവാർഡുകൾ നൽകും. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ഭാരവാഹികളായ സനൂജ് സ്റ്റീഫൻ, പോൾ പി. കുര്യൻ, പി.കെ. പുന്നൻ, എൻ.വി. പോളച്ചൻ, കെ.എ. ഉണ്ണിക്കൃഷ്ണൻ, അനിൽ തോമസ്, ജോബിതാ വിൽസൺ, പ്രിൻസി സേവ്യർ, തോമസ് വിതയത്തിൽ, ഉദയൻ മാണിക്യമംഗലം എന്നിവർ സംസാരിച്ചു.