
കൊച്ചി: ഈ വർഷത്തെ എം.കെ. അർജ്ജുനൻ മാസ്റ്റർ പുരസ്കാരത്തിന് ഗായകൻ പി. ജയചന്ദ്രൻ അർഹനായി. 25,000 രൂപയും ആർട്ടിസ്റ്റ് സുജാതൻ രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.
അർജ്ജുനൻ മാസ്റ്ററുടെ 87-ാം ജന്മദിനമായ മാർച്ച് ഒന്നിന് 3.30ന് തൃശൂർ പ്രസ് ക്ലബ്ബിൽ മാസ്റ്ററുടെ മക്കൾ പുരസ്കാരം സമർപ്പിക്കും. കലാമണ്ഡലം ക്ഷേമാവതി, ടി.എൻ.പ്രതാപൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ, റഫീക്ക് അഹമ്മദ്, ഔസേപ്പച്ചൻ, മോഹൻ സിത്താര, ജയരാജ് വാര്യർ, ഡോ.സി.എം.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.