 
പറവൂർ: സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പറവൂർ വടക്കേക്കര സഹകരണ ബാങ്കിൽ വിഷുക്കാല വിഷരഹിത പച്ചക്കറി കൃഷി തുടങ്ങി. ബാങ്കിന് കീഴിലുള്ള സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തി പത്തേക്കറിലാണ് കൃഷി നടത്തുന്നത്. തൈകൾ, വളം, കീടനാശിനി എന്നിവ സൗജന്യമായി നൽകും. മുറവൻതുരുത്തിൽ ഇതൾ സ്വരാജ് സ്വാശ്രയഗ്രൂപ്പിന്റെ കൃഷിയിടത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി. അജിത്ത്കുമാർ നടീൽ ഉദ്ഘാടനം നടത്തി. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. പ്രകാശൻ, സെക്രട്ടറി കെ.എസ്. ജെയ്സി, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.