arumugan
അറുമുഖൻ

പറവൂർ: നഗരസഭയുടെ കീഴിലുള്ള ശരണാലയത്തിലെ അന്തേവാസിയായ അറുമുഖന് കാഴ്ചതിരിച്ചുകിട്ടി. ഒരു വർഷമായി കാഴ്ച ഏതാണ്ട് പൂർണമായും മറഞ്ഞിരുന്നു. റോട്ടറി ക്ലബ് ഒഫ് കൊച്ചിയുടേയും കടവന്ത്ര ഗിരിധർ ഐ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് അറുമുഖന്റെ ഇടതുകണ്ണിന് ശസ്ത്രക്രിയ നടത്തിയത്. പെരുമ്പടന്ന സ്വദേശിയായ അറുമുഖൻ ആറുവർഷമായി ശരണാലയത്തിലാണ് താമസിക്കുന്നത്. മത്സ്യത്തൊഴിലാളിയായിരുന്ന അറുമുഖന് പത്രവായന ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കാഴ്ചകുറഞ്ഞതോടെ അത് പ്രശ്നമായി. വാർ‌‌‌ഡ് കൗൺസിലർ സജി നമ്പിയത്ത് റോട്ടറി ക്ളബ് ഭാരവാഹികളുമായി ബന്ധപ്പെട്ടാണ് ശസ്ത്രക്രിയക്കുള്ള സൗകര്യം ഏർപ്പെടുത്തിയത്. കാഴ്ചതിരിച്ചു കിട്ടിയതോടെ പണ്ടത്തെപ്പോലെ അറുമുഖൻ പത്രവായന തുടങ്ങി.