gandhi-scb
നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക സഹകരണ ബാങ്കിൽ ആരംഭിച്ച കാർഷിക വിപണനമേളയും സോളാർ പ്ലാന്റ് പദ്ധതിയും മീറ്റ് പ്രൊഡക്ട്സ് ചെയർപേഴ്സൺ കമലാസദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: കാളികുളങ്ങര ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തോടനുബന്ധിച്ച് നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക സഹകരണബാങ്കിൽ കാർഷിക വിപണനമേള തുടങ്ങി. വിപണനമേളയും അനർട്ടിന്റെ സഹകരണത്തോടെയുള്ള സോളാർപ്ലാന്റ് പദ്ധതിയുടേയും ഉദ്ഘാടനം മീറ്റ് പ്രോഡക്ട്സ് ചെയർപേഴ്സൺ കമലാ സദാനന്ദൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കാർഷിക ഉപകരണങ്ങൾ, ജൈവവളങ്ങൾ, കീടനാശിനികൾ, പച്ചക്കറി - ഫലവൃക്ഷത്തൈകൾ എന്നിവ മേളയിൽ ലഭ്യമാണ്. ബാങ്ക് അംഗങ്ങൾക്ക് 20 മുതൽ 40 ശതമാനം വരെ സബ്സിഡിയിൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് ബാങ്ക് വായ്പനൽകും. ഭരണസമിതി അംഗങ്ങളായ പി.എം. ഉണ്ണിക്കൃഷ്ണൻ, അനിത തമ്പി, എൻ.ആർ. സുധാകരൻ, അബ്ദുൾ മജീദ്, സാജിത റഷീദ്, സെക്രട്ടറി ഇൻ ചാർജ് എ.പി. ജീജ എന്നിവർ പങ്കെടുത്തു.