അങ്കമാലി: നഗരസഭ ഒന്നാംവാർഡിൽ പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് പള്ളി- താബോർ പള്ളി റോഡിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 15ലക്ഷം രൂപ ചെലവഴിച്ചു. നഗരസഭാ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ റീത്താ പോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലിസി പോളി, കൗൺസിലർമാരായ ജെസ്മി ജിജോ, ഷൈനി മാർട്ടിൻ എന്നിവർ സന്നിഹിതരായിരുന്നു.