r
തൊഴിലുറപ്പ് വിഹിതം കേന്ദ്ര ബഡ്ജറ്റിൽ വെട്ടിക്കുറച്ചതിനെതിരെ എൻ.ആർ. ഇ.ജി. വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ സമരം സെക്രട്ടറി ആർ.എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: തൊഴിലുറപ്പ് വിഹിതം കേന്ദ്രബഡ്ജറ്റിൽ വെട്ടിക്കുറച്ചതിനെതിരെ തൊഴിലാളികൾ എൻ.ആർ. ഇ.ജി. വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി. പെരുമ്പാവൂർ ഏരിയാതല സമരം രായമംഗലം പഞ്ചായത്ത് 20-ാം വാർഡിൽ സെക്രട്ടറി ആർ.എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ. അനക്സ് അദ്ധ്യക്ഷത വഹിച്ചു. പ്രീത എൽദോസ്, പഞ്ചായത്ത് മെമ്പർമാരായ ലിജ്ജു അനക്സ്, സ്മിത അനിൽ, മിനി എന്നിവർ സംസാരിച്ചു.