ab
അകനാട് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ നാണ്യനിധിയിലുളള തുകയും അദ്ധ്യാപക രക്ഷാകർതൃസമിതിയുടെ തുകയും അബിൻ ബാബുവിന്റെ മാതാവ് ബിജിക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്റെ നേതൃത്വത്തിൽ കൈമാറുന്നു .

കുറുപ്പംപടി: കരൾമാറ്റ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം കാത്തുനിൽക്കുന്ന അബിൻ ബാബുവിന് കൈത്താങ്ങായി സഹപാഠികളും പി.ടി.എയും. മുടക്കുഴ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡ് ഒഴക്കനാട്ടവീട്ടിൽ അബിൻ ബാബു അകനാട് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്.

മൃതസഞ്ജീവനിയിൽ രജിസ്റ്റർചെയ്ത് കാത്തുനിൽക്കുന്ന അബിന് 30 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി വേണം. പത്തുലക്ഷത്തോളം രൂപമാത്രമേ അക്കൗണ്ടിൽ വന്നിട്ടുള്ളു. കുട്ടികളുടെ നാണ്യനിധിയിൽ സ്വരൂപിച്ച പണമടക്കമുള്ള രക്ഷാകർതൃസമിതിയുടെ തുകയാണ് അബിൻ ബാബുവിന്റെ മാതാവ് ബിജിക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്റെ നേതൃത്വത്തിൽ കൈമാറിയത്. ഇനിയും തുക കണ്ടെത്തേതുണ്ട്. വാർഡ് മെമ്പർ ഡോളി ബാബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ. മാത്യു, ജോസ് എ .പോൾ. പ്രിൻസിപ്പൽ സിന്ധു, ഹൈഡ്മി ട്രസ് ബോബി, സുനിൽ സി .കർത്ത, ജോസ് കെ.പി. എന്നിവർ സംസാരിച്ചു.