sahayam
സൗദിയിലെ അബ്ഖെയ്ഖ് നവോദയ കുടുംബവേദിയുടെ ശ്രീജ കുടുംബ സഹായനിധി കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ശ്രീജയുടെ ഭർത്താവ് അജിത്കുമാറിന് കൈമാറുന്നു

മൂവാറ്റുപുഴ: സൗദിയിൽ ജോലിചെയ്യുന്നതിനിടെ മരിച്ച മൂവാറ്റുപുഴ കിഴക്കേക്കര രഘുമന്ദിരത്തിൽ ശ്രീജയുടെ കുടുംബത്തിന് അബ്ഖെയ്ഖ് നവോദയ കുടുംബവേദിയുടെ നേതൃത്വത്തിൽ സമാഹരിച്ച കുടുംബസഹായനിധി കൈമാറി. കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ശ്രീജയുടെ ഭർത്താവ് അജിത്കുമാറിന് കൈമാറി. എൻ.ജി. ലാലു, എൻ. രതീഷ്ചന്ദ്രൻ, എൻ.പി. ലിനേഷ്, ആർ. രാജു എന്നിവർ പങ്കെടുത്തു.